കുടംപുളിയിട്ടു വെച്ച ചൂര കറി

ആവശ്യമായ ചേരുവകൾ

ചൂര മീൻ- ഒന്ന്
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-ഒന്ന്
പച്ചമുളക് -നാല്
കുടംപുളി-എട്ടു കഷ്ണം
മുളകുപൊടി-അഞ്ച് ടീസ്പൂൺ
മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
ഉലുവാപ്പൊടി-അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ ചൂര മീൻ കഷ്ണങ്ങൾ ആക്കുക.

2) ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുക്കുക.

3) ചട്ടി അടുപ്പത്തുവയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചതച്ചു എടുത്ത ഇഞ്ചി വെളുത്തുള്ളി(2) ചേർക്കുക . പച്ചമുളക് കറിവേപ്പില ഇടുക.

4) മുളകുപൊടി ചേർത്ത് വഴറ്റുക. രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക.കുടം പുളി, ഉപ്പ് ചേർക്കുക. മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി ചേർത്ത് തിളപ്പിക്കുക. കഷ്ണങ്ങളാക്കിയ ചൂര ഇട്ടുകൊടുക്കുക.ചട്ടി അടച്ചു വെച്ച് ചൂര വേവിച്ചെടുക്കുക. ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ ചൂര മീൻ കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *