തനി നാടൻ ചാമ്പക്ക അച്ചാർ

ആവശ്യമായ ചേരുവകൾ

ചാമ്പക്ക -ഒരു കിലോ
മുളകുപൊടി-ആറ്‌ ടീസ്പൂൺ
മഞ്ഞൾപൊടി-കാൽ ടീസ്‌പൂൺ
ജീരകപ്പൊടി-കാൽ ടീസ്പൂൺ
ഉലുവ-ഒരു ടീസ്പൂൺ
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-രണ്ട്
പച്ചമുളക്-മൂന്ന്
കായം -ഒരു കഷ്ണം
വിനാഗിരി-ആറ്‌ ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ചാമ്പക്ക കഴുകി കഷണങ്ങളാക്കുക.

2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉലുവ ചേർക്കുക. ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർക്കുക.കായം ഇടുക. കറിവേപ്പില ചേർത്ത് വഴറ്റുക.

3) മുളകുപൊടി ചേർക്കുക. വഴറ്റുക. കഷണങ്ങളാക്കിയ ചാമ്പക്ക ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. മഞ്ഞൾപ്പൊടി, ജീരകപ്പൊടി ചേർക്കുക. വിനാഗിരി ഒഴിച്ച് നന്നായി ഇളക്കുക. ചട്ടി വാങ്ങിവയ്ക്കുക.

സ്വാദിഷ്ടമായ ചാമ്പക്ക അച്ചാർ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *