കാട മുട്ട റോസ്റ്റ്

ആവശ്യമായ ചേരുവകൾ 

കാടമുട്ട 17
സവാള-3
വെളുത്തുള്ളി-5
ഇഞ്ചി- ചെറിയ കഷണം
പച്ചമുളക്( ചെറുത്)-3
എണ്ണ -ആവശ്യത്തിന്
മുളകുപൊടി -നാല് ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -മുക്കാൽ ടി സ്പൂൺ
കുരുമുളകുപൊടി- മുക്കാൽ ടീസ്പൂൺ
കടുക്
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില

തയ്യാറാക്കുന്ന വിധം
1) വെള്ളം ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക. ഇതിലേക്ക് കാട മുട്ട പുഴുങ്ങാൻ വയ്ക്കുക.

2) സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിയുക.

3) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. ചൂടാവുന്ന സമയത്ത് കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് സവാള പച്ചമുളക് ചേർത്ത് വഴറ്റുക.

4) ചെറുതായരിഞ്ഞ ഇഞ്ചി വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർക്കുക. കറിവേപ്പിലയിടുക.

5) മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.

6) കാട മുട്ടയുടെ തൊണ്ടു കളഞ്ഞ് സവാളയിലേക്ക് ചേർക്കുക. മസാല മുട്ടയിൽ നന്നായി യോജിപ്പിച്ചെടുക്കുക.

പാത്രത്തിലേയ്ക്ക് സെർവ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *