തേങ്ങാപ്പാലിൽ വെച്ച അയലക്കറി

ആവശ്യമായ ചേരുവകൾ

അയല -ഒരു കിലോ
തേങ്ങ -രണ്ടെണ്ണം
പച്ചമുളക് -ആറ്
വെളുത്തുള്ളി- രണ്ടെണ്ണം
തക്കാളി -ഒന്ന്
ഉലുവ -അര ടീസ്പൂൺ
ഉലുവ പൊടി- അര ടീസ്പൂൺ
കുടംപുളി -ആറ് കഷണം
എണ്ണ
മുളകുപൊടി -നാല് ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി -അര ടീസ്പൂൺ
കടുക്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) അയല കഴുകി, ചെറിയ കഷണങ്ങൾ ആക്കുക.

2) തേങ്ങ, ഒന്നാം പാൽ രണ്ടാം പാൽ എന്നിങ്ങനെ വേർതിരിച്ചെടുക്കുക.

3) ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. തക്കാളി ചെറിയ കഷണങ്ങളായി മുറിക്കുക.

4) ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇടുക. ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർക്കുക. കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.

5) മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തക്കാളി ചേർക്കുക. രണ്ടാം പാൽ ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഉലുവാപ്പൊടി ചേർക്കുക. കുടംപുളി ഇട്ട് രണ്ടാംപാൽ തിളപ്പിച്ചെടുക്കുക. മീൻ കഷണങ്ങൾ ഇട്ട് ചട്ടി ഒന്ന് ചുറ്റിക്കുക. ചട്ടി അടച്ചുവച്ച് തിളപ്പിക്കുക.

6) കറി നന്നായി തിളച്ചുവരുമ്പോൾ ഒന്നാം പാൽ(തേങ്ങാപാൽ) ഒഴിക്കുക. ചട്ടി ഒന്ന് ചുറ്റിക്കുക. അടുപ്പിൽ നിന്നും ഇറക്കി വെക്കുക.

സ്വാദിഷ്ഠമായ തേങ്ങാപ്പാലിൽ വെച്ച അയലക്കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *