തേങ്ങ അരച്ച മീൻ കറി(ആവോലി മുള്ളൻ കറി)

ആവശ്യമായ ചേരുവകൾ

ആവോലി-ഒരു കിലോ
തേങ്ങ-ഒന്ന്
മഞ്ഞൾപൊടി-അര ടീസ്പൂൺ
കുടംപുളി-എട്ട് എണ്ണം
മല്ലിപ്പൊടി-ഒരു ടീസ്പൂൺ
ചെറിയ ഉള്ളി-പത്തു എണ്ണം
തക്കാളി-രണ്ട്
പച്ച മുളക്-ആറ്‌ എണ്ണം
ചുവന്ന മുളക് -രണ്ട് എണ്ണം
ഇഞ്ചി-ഒന്ന്
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കഴുകി വൃത്തിയാക്കിയ ആവോലിയിൽ ഉപ്പ്, മഞ്ഞൾ, വെളിച്ചെണ്ണ,കുടംപുളി, കറിവേപ്പില, എന്നിവ ചേർത്ത് മാറ്റിവയ്ക്കുക.

2) തേങ്ങ ചിരകിയത്, ചുവന്നമുളക്, മല്ലിപ്പൊടി, ചെറിയ ഉള്ളി എന്നിവ അരയ്ക്കുക.

3) അടുപ്പിൽ ചട്ടി വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, പച്ചമുളക് ചേർത്ത് വഴറ്റുക. തക്കാളി അരിഞ്ഞത് ചേർക്കുക. കറിവേപ്പില ഇടുക. അരപ്പ് ചേർത്ത് തിളപ്പിക്കുക. മീൻ കൂട്ട്(1) ഇടുക. കറി തിളപ്പിക്കുക.ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ തേങ്ങ അരച്ച മീൻ കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *