ചക്ക വേവിച്ചതും നടൻ മത്തി കറിയും

 ആവശ്യമായ ചേരുവകൾ

ചക്ക
തേങ്ങ ചിരകിയത്-ഒന്ന്
വെളുത്തുള്ളി-ഒന്ന്
പച്ചമുളക്-നാല്
മഞ്ഞൾ പൊടി-അര ടീസ്പൂൺ
ജീരകം-ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ചക്ക അരിഞ്ഞ് വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക.

2) തേങ്ങ ചിരകിയത്, പച്ചമുളക് വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ജീരകം,  കറിവേപ്പില എന്നിവ അരച്ചെടുക്കുക. അരപ്പ് വേവിച്ച ചക്കയിലേയ്ക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുഴച്ചു എടുക്കുക.ചട്ടി ഇറക്കിവയ്ക്കുക.

* മത്തിക്കറി

ആവശ്യമായ ചേരുവകൾ

മത്തി ഒരു കിലോ
ഇഞ്ചി -ഒന്ന്
വെളുത്തുള്ളി
മുളകുപൊടി-രണ്ട്
ഉലുവാപ്പൊടി-അര ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
കുടം പുളി-ആറ്‌ എണ്ണം
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ചട്ടി എടുത്ത് വെച്ച് എണ്ണ ഒഴിക്കുക.  കടുകു പൊട്ടിക്കുക. ഇഞ്ചി,വെളുത്തുള്ളി ചതച്ചത് ചേർക്കുക. പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക.

2) മുളകുപൊടി ചേർത്ത് വഴറ്റുക. വെള്ളം ഒഴിക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക. മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി ചേർക്കുക. മത്തി ഇടുക കറി തിളപ്പിക്കുക. പാകമാകുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ മീൻകറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *