നാടൻ ചെറിയ ഉള്ളി തോരൻ

ആവശ്യമായ ചേരുവകൾ

ചെറിയ ഉള്ളി- കാൽ കിലോ
ഇഞ്ചി -ഒന്ന്
പച്ചമുളക്-മൂന്ന്
തേങ്ങ ചിരകിയത്-അര മുറി
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ചട്ടി അടുപ്പത്ത് വയ്ക്കുക. വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേർക്കുക. കറിവേപ്പില ഇടുക. തേങ്ങ ചിരകിയത് ചേർക്കുക.ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെക്കുക. നാല് മിനിറ്റ് കഴിയുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *