നാടൻ കുമ്പളങ്ങ കറി

ആവശ്യമായ ചേരുവകൾ

കുമ്പളങ്ങ -ഒന്ന്
ചെറിയ ഉള്ളി-നൂറ് ഗ്രാം
തേങ്ങാ ചിരകിയത് -അര മുറി
വെളുത്തുള്ളി -ഒന്ന്
പച്ചമുളക്-നാല്
മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
മുളകുപൊടി-അര ടീസ്പൂൺ
ഉലുവ പൊടി-അര ടീസ്പൂൺ
ജീരകം-ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1 ചെറുതായി അരിഞ്ഞ കുമ്പളങ്ങ, ചെറിയ ഉള്ളി, പച്ചമുളകും മഞ്ഞൾ പൊടിയും കറിവേപ്പില എന്നിവയിലേക്ക് വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കുക. രണ്ട് ടീസ്പൂൺ എണ്ണയും ഒഴിക്കുക.

2) തേങ്ങ ചിരകിയത്, ജീരകം, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ കല്ലിൽ അരയ്ക്കുക. അരപ്പ് വേവിച്ചെടുത്ത കുമ്പളങ്ങയിലേക്ക് ചേർക്കുക.

3) താളിക്കാനായി, ചട്ടി അടുപ്പത്തുവയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി ചേർത്ത് വഴറ്റുക. മുളകുപൊടി, ഉലുവപ്പൊടി ചേർക്കുക. കുമ്പളങ്ങ കറിയിലേക്ക് താളിക്കുക.

സ്വാദിഷ്ടമായ കുമ്പളങ്ങക്കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *