കണവ -കൂന്തൽ ഇങ്ങനെ ഒന്നു വറുത്തു നോക്കൂ

ആവശ്യമായ ചേരുവകൾ

കണവ -അര കിലോ
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-ഒന്ന്
കുരുമുളക്-ഒരു ടീസ്പൂൺ
പെരുംജീരകം-ഒരു ടീസ്പൂൺ
ചുവന്നമുളക്-അഞ്ച് എണ്ണം
മഞ്ഞൾപൊടി-അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം.

1) കഴിയൂ വൃത്തിയാക്കിയ കണവ വട്ടത്തിൽ അരിയുക.

2) ഇഞ്ചി, വെളുത്തുള്ളി, പെരുംജീരകം, കുരുമുളക്, മഞ്ഞൾപ്പൊടി, ചുവന്നമുളക്, ഉപ്പ് എന്നിവ കല്ലിൽ അരച്ചെടുക്കുക.

3) കണവയിലേക്ക് അരപ്പ് ചേർത്തു പിടിപ്പിക്കുക.

4) ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ കണവ ഇടുക. കറിവേപ്പില ചേർക്കുക. ഫ്രൈ ആകുമ്പോൾ ചട്ടി ഇറക്കി വയ്ക്കുക.

സ്വാദിഷ്ടമായ കണവ വറുത്തത് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *