ചീമ നെല്ലിക്ക അച്ചാർ

ആവശ്യമായ ചേരുവകൾ

ചീമ നെല്ലിക്ക ഒരുകിലോ
വെളുത്തുള്ളി -മൂന്ന്
കായം-രണ്ട് കഷ്ണം
മുളകുപൊടി-മൂന്ന് ടീസ്പൂൺ
ജീരക പൊടി -അര ടീസ്പൂൺ
ഉലുവ പൊടി -അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
കടുക് -അര ടീസ്പൂൺ
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) അടുപ്പത്ത് ചീനച്ചട്ടി വെച്ച് എണ്ണ ഒഴിക്കുക. കടുകു പൊട്ടിക്കുക. വെളുത്തുള്ളി ചേർത്ത് വഴറ്റുക. കായം, കറിവേപ്പില ചേർക്കുക. മുളകുപൊടി, ജീരകപ്പൊടി, ഉലുവാപ്പൊടി ചേർത്ത് ഇളക്കിയ ശേഷം വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക. നെല്ലിക്ക ഇടുക. നന്നായി ഇളക്കിയ പൂരിപ്പിച്ച ശേഷം ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ അച്ചാർ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *