ഇരുമ്പൻ പുളി അച്ചാർ- നാടൻ ചീമ പുളി

ആവശ്യമായ ചേരുവകൾ

ഇരുമ്പൻ പുളി -ഒരു കിലോ
വെളുത്തുള്ളി -മൂന്ന്
കായം-രണ്ട് കഷ്ണം
ഉലുവ പൊടി-ഒരു ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ഇരുമ്പൻ പുളി ചെറിയ കഷണങ്ങളാക്കുക.

2) അടുപ്പത്ത് ചട്ടി വെച്ച് എണ്ണ ഒഴിക്കുക. കടുകു പൊട്ടിക്കുക. വെളുത്തുള്ളി,കായം, കറിവേപ്പില എന്നിവ ചേർക്കുക. മുളകുപൊടി ഉലുവപ്പൊടി ചേർത്ത് വഴറ്റുക. ഇരുമ്പൻ പുളി ചേർത്ത് നന്നായി യോജിപ്പിക്കുക. ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ ഇരുമ്പൻ പുളി അച്ചാർ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *