കേരള സ്റ്റൈൽ സോയാ ചങ്ക്സ്

ആവശ്യമായ ചേരുവകൾ

സോയാ 200 ഗ്രാം
സവാള-3
ചെറിയ ഉള്ളി 12
പച്ചമുളക്-3
വെളുത്തുള്ളി 5 എണ്ണം
ഇഞ്ചി വലിയ കഷണം
തക്കാളി-2
വലിയ ജീരകം
പട്ട
കുരുമുളക്
ഉപ്പ
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) പാത്രത്തിൽ വെള്ളമെടുത്ത് ചൂടാക്കുക. വെള്ളത്തിൽ നന്നായി കഴുകിയശേഷം സോയാ ചൂടുവെള്ളത്തിൽ ലേക്ക് മാറ്റുക.

2) സവാള, ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി പച്ചമുളക് എന്നിവ അരിയുക. തക്കാളി നീളത്തിൽ അരിയുക.

3) ചൂടുവെള്ളത്തിൽ കിടന്ന് സോയ പൊങ്ങി വരുമ്പോൾ വെള്ളം പിഴിഞ്ഞ് മുറിച്ച് മാറ്റി വയ്ക്കുക.

4) പെരിഞ്ചീരകം, പട്ട, കുരുമുളക്, (ഗരം മസാല കൂട്ട് ) എന്നിവ കല്ലിൽ ഇട്ട് അരച്ചെടുക്കുക.

5) ചട്ടി ചൂടാക്കാൻ അടുപ്പിൽ വയ്ക്കുക. എണ്ണ ഒഴിക്കുക ചൂടാകുമ്പോൾ കടുകു പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർക്കുക. സവാള ഉപ്പ് കറിവേപ്പിലഎന്നിവ ചേർക്കുക. കൂട്ട് വഴറ്റി വരുമ്പോൾ തക്കാളി ചേർക്കുക.

6) മുളകുപൊടി മഞ്ഞപ്പൊടി മല്ലിപ്പൊടി ഗരം മസാല (4)എന്നിവ ചേർക്കുക. സോയ ഇടുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് മൂടിവയ്ക്കുക. കറി തിളച്ച് വറ്റി വരുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ സോയചങ്ക്സ് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *