റമ്പൂട്ടാൻ അച്ചാർ

ആവശ്യമായ ചേരുവകൾ

റമ്പൂട്ടാൻ – ഒരു കിലോ
വെളുത്തുള്ളി- മൂന്നെണ്ണം
ഇഞ്ചി 2
വറ്റൽമുളക്- ആറ്
കായം-2 കഷണം
മുളകുപൊടി- ആറ് ടേബിൾസ്പൂൺ
മഞ്ഞപ്പൊടി അര ടീസ്പൂൺ
ഉലുവാപ്പൊടി -ഒരു ടേബിൾ സ്പൂൺ
വിനാഗിരി -3 ടേബിൾ സ്പൂൺ
എണ്ണ- ആവശ്യത്തിന്
കടുക്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) റമ്പൂട്ടാൻ തൊലികളഞ്ഞത് കഴുകിയെടുക്കുക.

2) വെളുത്തുള്ളി, ഇഞ്ചി അരിയുക.

3) ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. കായം ചേർക്കുക. വെളുത്തുള്ളി, ഇഞ്ചി, ഇടുക. വറ്റൽ, മുളക്, കറിവേപ്പില എന്നിവയും ചേർക്കുക.

4) ചുവന്ന കളർ ആകുന്ന സമയത്ത് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി,എന്നിവ ചേർക്കുക. ഉപ്പ് ഇടുക. ആവശ്യത്തിന് വെള്ളമൊഴിച്ച് ഇളക്കുക. റമ്പൂട്ടാൻ ഇടുക. വിനാഗിരിയും ഒഴിച്ച് തിളപ്പിച്ചെടുക്കുക. നന്നായി തിളപ്പിച്ച് കഴിഞ്ഞാൽ ചട്ടി വാങ്ങിവയ്ക്കുക.

റമ്പൂട്ടാൻ അച്ചാർ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *