കർക്കിടക കഞ്ഞി

ആവശ്യമായ ചേരുവകൾ

പച്ചരി- ഒരു കിലോ
ഉഴുന്ന് -കാൽ കിലോ
ചെറുപയറ്- കാൽക്കിലോ
ചെറിയ ഉള്ളി- 200 ഗ്രാം
തേങ്ങ -ഒന്ന്
ഇഞ്ചി- 2 കഷണം
വെളുത്തുള്ളി -1
ഉലുവ -മൂന്ന് ടീസ്പൂൺ
ചെറിയ ജീരകം -2 ടീസ്പൂൺ
കുരുമുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞപ്പൊടി- അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) മൺ കലത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക.

2) പച്ചരി ചെറുപയർ ഉഴുന്ന് കഴുകിയെടുക്കുക.

3) ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിയുക.

3) വെള്ളം ചൂടാകുമ്പോൾ പച്ചരി ചെറുപയർ ഉഴുന്ന് ചെറിയ ഉള്ളി ഇഞ്ചി വെളുത്തുള്ളി ഉലുവ ജീരകം എന്നിവ ഇടുക. ചട്ടി അടച്ച് വെക്കുക

4) വെന്തു പരുവമാകുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. കുരുമുളകുപൊടി മഞ്ഞൾപ്പൊടി ചേർക്കുക. ഒന്നാംപാൽ ചേർക്കുക. കലം ഇറക്കിവയ്ക്കുക.

മൺ പാത്രത്തിലേക്ക് കഞ്ഞി കോരി ഒഴിച്ച്, പ്ലാവില കോട്ടി കഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *