ചേന തോരന്‍

1 ചേന – കാല്‍ കിലോ
2 തേങ്ങ- അര മുറി
3 വെളുത്തുള്ളി – ആറ് എണ്ണം
4 ചുവന്നുള്ളി – 10 എണ്ണം
5 പച്ചമുളക് – അഞ്ച് എണ്ണം
6 ജീരകം- ഒരു ടീസ്പൂണ്‍
7 കറിവേപ്പില- ഒരു തണ്ട്
8 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
9 വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
10 കടുക്- ഒരു ടീസ്പൂണ്‍
11 ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 ചേന തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുത്ത് കഴുകി വൃത്തിയാക്കി വയ്ക്കുക.
2 അര മുറി തേങ്ങ മുഴുവനായി ചിരകിവയ്ക്കുക
3 വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ തൊലികളഞ്ഞടുക്കുക.
4 തേങ്ങയും പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, കറിവേപ്പില, മഞ്ഞള്‍പൊടി, എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
5 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചുവന്നുള്ളി ചേര്‍ത്ത് പച്ചച്ചുവ മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ക്കുക.
6 തുടര്‍ന്ന് ചെറുതായി അരിഞ്ഞുവച്ച ചേനയും ചേര്‍ത്തിളക്കുക.എന്നിട്ട് അരപ്പും ആവശ്യത്തിന് ഉപ്പും വേകുവാന്‍ ആവശ്യമുള്ള വെള്ളവും ചേര്‍ത്ത് വേവിക്കുക.

സ്വാദിഷ്ടമായ ചേനതോരന്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *