എളുപ്പത്തിൽ തയ്യാറാക്കാം പാവയ്ക്ക തീയൽ

 ആവശ്യമായ ചേരുവകൾ

പാവയ്ക്ക -രണ്ടെണ്ണം
തേങ്ങ ചിരകിയത്(അരമുറി)
തേങ്ങ കൊത്ത്
ഇഞ്ചി- ചെറുത്
ചെറിയ ഉള്ളി -200 ഗ്രാം
പച്ചമുളക്- 2
സവാള-1
ചുവന്ന മുളക്
മല്ലി -നാല് ടേബിൾ സ്പൂൺ
തക്കാളി- ഒന്ന്
പെരുംജീരകം
തക്കോലം
പട്ട
കുരുമുളക്
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ
കടുക്
കറിവേപ്പില

 തയ്യാറാക്കുന്ന വിധം

1) പാവയ്ക്ക ചെറുതായി അരിയുക(തീയൽ പരിവത്തിൽ).

2) ചെറിയ ഉള്ളി,  പച്ചമുളക്,  ഇഞ്ചി, സവാള ചെറുതായി അരിയുക.

3) തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.

4) ചെറിയ ഉള്ളി(6 എണ്ണം)ചെറുതായി അരിയുക.

5) തേങ്ങ ചിരകിയത്,മല്ലി, ചുവന്നമുളക് എന്നിവ വറുത്തെടുക്കുക.

6) ചുവന്ന മുളക് (12 എണ്ണം), മല്ലി വറുത്തത് നന്നായി അരച്ചെടുക്കുക. കൂടെ ഗരംമസാല കൂട്ടിനായി പെരുംജീരകം,  തക്കോലം, പട്ട,  കുരുമുളക് എന്നിവയും അരച്ചെടുക്കുക.

7) ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി (10 എണ്ണം)ചെറുതായി അരിഞ്ഞത്, ചുവന്ന മുളക്(2 എണ്ണം), ചേർത്ത് വഴറ്റുക. തേങ്ങ കൊത്ത് ചേർക്കുക. ചുവന്ന് വരുന്ന സമയത്ത് ചെറിയ ഉള്ളിയുടെ കൂട്ട്(2)ചേർത്ത് കൊടുക്കുക. കൂട്ട് നന്നായി വഴറ്റുക.

8) മറ്റൊരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ പാവയ്ക്ക വഴറ്റിയെടുക്കുക. ഉപ്പ്,  മഞ്ഞൾപ്പൊടി,  കറിവേപ്പില, ചെറുതായി അരിഞ്ഞ തക്കാളി, എന്നിവയും ചേർക്കുക.

9) പാവയ്ക്ക ചേർക്കുക. മല്ലി, ഗരം മസാല,  കൂട്ട് (6)ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. വെള്ളം ഒഴിച്ചു മൂടി വെക്കുക.

10) തീയിൽ നന്നായി തിളച്ച് വരുന്ന സമയം ചട്ടി ഇറക്കിവയ്ക്കുക

സ്വാദിഷ്ടമായ പാവയ്ക്കാ തീയൽ തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *