നത്തോലി ഫ്രൈ

ആവശ്യമുള്ള ചേരുവകള്‍

1. നത്തോലി 1 kg
2. കൊടംപുളി: 2 കഷ്ണം
3. വറ്റൽമുളക് :10 എണ്ണം
4.ഇഞ്ചി: ചെറിയ കഷ്ണം
5 വെളുത്തുള്ളി :1 എണ്ണം
6. കുരുമുളക് :1 ടേബിൾ സ്പൂൺ
7. മല്ലി: 2 ടേബിൾ സ്പൂൺ
8.മഞ്ഞൾ പൊടി :1 ടേബിൾ സ്പൂൺ
9. വെളിച്ചെണ്ണ: 500 ml
10.ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ഒരു ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് നത്തോലി നന്നായി കഴുകി വൃത്തിയാക്കുക
2. കൊടം പുളി ഇട്ട വെള്ളത്തിൽ നത്തോലി കഴുകിയെടുക്കുക.
3. വറ്റൽ മുളക്, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മല്ലി എന്നിവ കഴുകി എടുക്കുക
4. വറ്റൽ മുളക്, ഉപ്പ്, മഞ്ഞൾ പൊടി, കരുമുളക്, മല്ലി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് മസാല കൂട്ട് തയ്യാറാക്കക
5. തയ്യാറക്കിയ മസാല മീനിൽ നന്നായിതേച്ചു പിടിപ്പിക്കുക
6. ഉരുളി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ചൂടാക്കിയ ശേഷം വറത്തുകോരിയെടുക്കുക
സ്വദിഷ്ടമായ നത്തോലി ഫ്രൈ തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *