നാടന്‍ കോവയ്ക്ക തീയല്‍

ആവശ്യമുള്ള ചേരുകള്‍

കോവയ്ക്ക- അര കിലോ
തേങ്ങ- ഒരെണ്ണം
ചുവന്നുള്ളി – കാല്‍ കിലോ
പച്ചമുളക്- ഏഴ് എണ്ണം
ചുവന്നുമുളക് – നാല് എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഗരംമസാലക്കൂട്ട് അരച്ചത് – ഒന്നര ടേബിള്‍സ്പൂണ്‍
വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 കോവയ്ക്ക കഴുകി വൃത്തിയാക്കി നീളത്തില്‍ ചെറുതായി അരിഞ്ഞെടുക്കുക.
2 അര മുറി തേങ്ങ ചെറുതായി കൊത്തിയരിഞ്ഞു വയ്ക്കുക.
3 ചുവന്നുള്ളി തോലികളഞ്ഞ് വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞെടുക്കുക.
4 പച്ചമുളക് നീളത്തില്‍ കീറിയെടുക്കുക.
5 പാത്രം അടുപ്പത്തുവച്ച് തേങ്ങ ചിരവിയതും കറിവേപ്പിലയും കുറച്ച് ചുവന്നുള്ളിയും ചേര്‍ത്ത് വറുത്തെടുക്കുക.
6 വറുത്തെടുത്ത തേങ്ങാക്കൂട്ട് നന്നായി അരച്ചെടുക്കുക.ശേഷം ഗരംമസാലക്കൂട്ടും അരച്ചെടുക്കുക.
7 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക ഇതിലേക്ക് കുറച്ച് ചുവന്നുള്ളി, ചുവന്നമുളക്, തേങ്ങാക്കൊത്ത്, എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
8 ഇതിലേക്ക് ബാക്കിയുള്ള ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില, എന്നിവയും ചേര്‍ത്ത്് വഴറ്റുക.
9 ഇവ നന്നായി വഴറ്റിയ ശേഷം അരിഞ്ഞുവച്ച കോവയ്ക്ക ചേര്‍ത്തിളക്കുക.
10 തുടര്‍ന്ന് മുളകുപൊടി, മല്ലിപ്പൊടി, എന്നിവ ചേര്‍ത്ത കൂട്ടിയോജിപ്പിക്കുക.
11 പാകത്തിന് വെള്ളവും ചേര്‍ത്തിളക്കുക. ശേഷം മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
12 കോവയ്ക്ക വേകാറാവുമ്പോള്‍ അരച്ചുവച്ച തേങ്ങാമിശ്രിതവും ഗരംമസാല അരച്ചതും യോജിപ്പിച്ച് കറിയിലേക്ക് ചേര്‍ക്കുക.
13 കറി നന്നായി തിളച്ച് വെള്ളം വറ്റി കുറുകുന്ന പാകത്തില്‍ അടുപ്പില്‍ നിന്നുമാറ്റുക.

സ്വാദിഷ്ടമായ കോവയ്ക്കാ തീയല്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *