കഞ്ഞിയും അസ്ത്രവും

ആവശ്യമുള്ള ചേരുവകള്‍

അസ്ത്രം

ചേന- ഒരു കപ്പ്
ചേമ്പ്- ഒരു കപ്പ്
കാച്ചില്‍- ഒരു കപ്പ്
കപ്പ- ഒരു കപ്പ്
പച്ചക്കായ- ഒരു കപ്പ്
മത്തങ്ങ- ഒരു കപ്പ്
കുമ്പളങ്ങ- ഒരു കപ്പ്
വെള്ളരിക്ക- ഒരു കപ്പ്
പടവലം- ഒരു കപ്പ്
പച്ചമുളക്- ആറ് എണ്ണം
തേങ്ങ ചിരവിയത്- ഒരു കപ്പ്
സവാള- രണ്ട് വലുത്
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്
വന്‍പയര്‍- അര കിലോ

അരപ്പിന്
തേങ്ങ ചിരവിയത് – കാല്‍ കപ്പ്
ജീരകം- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- അഞ്ച് എണ്ണം
ചുവന്നമുളക്- രണ്ട് എണ്ണം

താളിക്കാനായി
വെളിച്ചെണ്ണ- അര ടേബിള്‍സ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ചുവന്നമുളക് – മൂന്ന് എണ്ണം
തേങ്ങ ചിരവിയത്- കാല്‍കപ്പ്
കറിവേപ്പില- രണ്ട തണ്ട്

കഞ്ഞിക്ക്
നാടന്‍ മട്ട അരി- രണ്ട് കപ്പ്
വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1 പച്ചക്കറികള്‍ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക.
2 വന്‍പയര്‍ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. പയര്‍ വെന്തുകഴിയുമ്പോള്‍ മാറ്റിവയ്ക്കുക.
3 മറ്റൊരു അടുപ്പില്‍ വെള്ളം ചൂടാക്കുക. വെള്ളം ചൂടാവുമ്പോള്‍ കഴുകിയ അരിയിട്ട് കഞ്ഞി വേവിച്ചെടുക്കുക.
4 അരിഞ്ഞുവച്ച പച്ചക്കറിയിലേക്ക് കറിവേപ്പില, പച്ചമുളക്, സവാള എന്നിവയും വെളിച്ചെണ്ണയും മുളകുപൊടി, മഞ്ഞള്‍പൊടി, എന്നിവയും ചേര്‍ത്ത് പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
5 അസ്ത്രം പാതി വേവാകുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ക്കുക.
6 അരപ്പിനായി തേങ്ങ ചിരവിയതും ജീരകവും വെളുത്തുള്ളിയും ചുവന്നമുളകും ചേര്‍ത്ത് അരച്ചെടുക്കുക.
7 കറി വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നുമാറ്റി, അരപ്പും, വേവിച്ചുവച്ച വന്‍പയറും ചേര്‍ത്തിളക്കുക. ഇതിനുശേഷം ഒരിക്കല്‍ക്കൂടി അടുപ്പില്‍ വച്ച് കറി തിളപ്പിക്കുക. എന്നിട്ട് അടുപ്പില്‍ നിന്നും മാറ്റുക.
8 താളിക്കാനായി, പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് കുറച്ച് ചുവന്നമുളകും, തേങ്ങ ചിരവിയതും, കറിവേപ്പിലയും ചേര്‍ത്ത് വറുത്തെടുത്ത് കറിയില്‍ താളിക്കുക.

ആരോഗ്യപ്രദമായ കഞ്ഞിയും അസ്ത്രവും തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *