നാടന്‍ ചെറുപയര്‍ പരിപ്പ് പായസം

ആവശ്യമുള്ള ചേരുവകള്‍

1 ചെറുപയര്‍ പരിപ്പ്- ഒരു കിലോ
2 പച്ചരി- അര കിലോ
3 ചൗവ്വരി- കാല്‍ക്കപ്പ്
4 ശര്‍ക്കര- 4 വലിയ ഉണ്ട
5 വെണ്ണ- ഒരു ടീസ്പൂണ്‍
6 നെയ്യ്- രണ്ട് ടേബിള്‍ സ്പൂണ്‍
7 തേങ്ങാപ്പാല്‍- മൂന്ന് മുഴുവന്‍ തേങ്ങയുടേത്
8 തേങ്ങാക്കൊത്ത്്- അരക്കപ്പ്
9 കശുവണ്ടി- 50 ഗ്രാം
10 കിസ്മിസ് – 50 ഗ്രാം
11 നിലക്കടല – 50 ഗ്രാം
12 ഏലക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
13 ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
14 ചുക്ക്‌പൊടി- ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

1. ആദ്യമായി ചെറുപയര്‍ നന്നായി വറുത്ത് പൊടിച്ചെടുക്കുക. അതില്‍ നിന്നും പരിപ്പ് മാത്രം വേര്‍തിരിച്ചെടുക്കുക.
2 നാല് ഉണ്ട ശര്‍ക്കര പാകത്തിന് വെള്ളമൊഴിച്ച് പാനിയാക്കിയെടുക്കുക
3 മൂന്ന് മുഴുവന്‍ തേങ്ങ ചിരവിയെടുത്ത് പാകത്തിന് വെള്ളമൊഴിച്ച് തേങ്ങാപ്പാല്‍ തയ്യാറാക്കുക.
4. ഒരു പാതി തേങ്ങ ചെറുതായി അരിഞ്ഞുവയ്ക്കുക
5 ചുവടുകട്ടിയുള്ള ഉരുളിയില്‍ ഒരു ടീസ്പൂണ്‍ വെണ്ണയും നെയ്യും ചേര്‍ക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ച ശര്‍ക്കരപ്പാനി അരിച്ചൊഴിക്കുക. പാനി വെട്ടിത്തിളക്കുമ്പോള്‍ അതിലെ അഴുക്ക് നീക്കേണ്ടതാണ്.
6. പ്പാനി തിളക്കുമ്പോള്‍ ആദ്യം കാല്‍ക്കപ്പ് ചൗവ്വരിയും അര കിലോ പച്ചരിയും ചേര്‍ത്ത് വേവിക്കുക.
7 അരി വെന്തുകഴിയുമ്പോള്‍ തേങ്ങപ്പാലിന്റെ രണ്ടാം പാല്‍ പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
8 ഇതേസമയം, മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച് ആദ്യം തേങ്ങാക്കൊത്തും പിന്നീട് കശുവണ്ടിപ്പരിപ്പ്, നിലക്കടല, കിസ്മിസ് എന്നിവ ഓരോന്നായി വറുത്തെടുത്ത് മാറ്റിവയ്ക്കുക.
9 രണ്ടാം പാല്‍ ഒഴിച്ച് വെന്തുവന്ന പായസത്തിലേക്ക് പൊടിച്ചെടുത്ത് ചെറുപയര്‍ പരിപ്പ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ബാക്കിയുള്ള രണ്ടാം പാല്‍ ചേര്‍ത്തിളക്കുക.
10 ചെറിയ തിള വരുമ്പോള്‍, വറുത്തുവച്ച കുറച്ച് തേങ്ങാക്കൊത്തും, ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. തുടര്‍ന്ന് കുറച്ച് തേങ്ങപാലില്‍ ഒരു ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടീസ്പൂണ്‍ ചുക്ക്‌പൊടി എന്നിവ ചേര്‍ത്ത് പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
11. വറുത്തുവച്ച തേങ്ങാക്കൊത്ത്, കശുവണ്ടി, കിസ്മിസ്, നിലക്കടല എന്നിവയും ചേര്‍ക്കുക.
12. അവസാനമായി പിഴിഞ്ഞെടുത്തുവച്ച തേങ്ങയുടെ ഒന്നാംപാലും ചേര്‍ത്ത് വാങ്ങിവയ്ക്കുക.

കൊതിയൂറും നാടന്‍ ചെറുപയര്‍ പായസം തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *