നാടന്‍ ചേമ്പുകറി

ആവശ്യമായ ചേരുവകള്‍
നാടന്‍ ചേമ്പ്- അര കിലോ തൊലികളഞ്ഞ് ചെറുതായി മുറിച്ചെടുത്തത്
തേങ്ങ ചിരവിയത്- ഒരു കപ്പ്
ജീരകം- ഒരു ടീസ്പൂണ്‍
ചെറിയുള്ളി- 10 എണ്ണം
ചുവന്നമുളക്- 8 എണ്ണം
മഞ്ഞള്‍പൊടി- മുക്കാല്‍ ടീസ്പൂണ്‍
കറിവേപ്പില- മൂന്ന് തണ്ട്
ഉപ്പ്- ആവശ്യത്തിന്

താളിക്കാനായി
വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
ചെറിയുള്ളി- 4 എണ്ണം
ചുവന്നമുളക്- രണ്ട് എണ്ണം
തേങ്ങ- കാല്‍ക്കപ്പ്

തയ്യാറാക്കുന്ന വിധം

1 നല്ല നാടന്‍ ചേമ്പ് അരക്കിലോ തൊലികളഞ്ഞ് കഴുകി വൃത്തിയാക്കി പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക.
2. ഒരു കപ്പ് തേങ്ങ ചിരവിയതില്‍, കാല്‍ കപ്പ് തേങ്ങയും അര ടീസ്പൂണ്‍ ജീരകം, നാല് ചുവന്നമുളക്, മുക്കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പൊടി, കുറച്ച് കറിവേപ്പിലയും, അഞ്ച് ചുവന്നുള്ളിയും ചേര്‍ത്തരച്ച് ഒരു കൂട്ട് തയ്യാറാക്കുക.
3 ബാക്കിയുള്ള മുക്കാല്‍ക്കപ്പില്‍, അരക്കപ്പ് തേങ്ങയും നാല് ചുവന്നമുളകും, ഒരു ടീസ്പൂണ്‍ ജീരകവും നാല് ചുവന്നുള്ളിയും ചേര്‍ത്തരച്ച് രണ്ടാമത്തെ കൂട്ടും തയ്യാറാക്കി വയ്ക്കുക.
4. ചേമ്പ് വെന്തുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി തടിത്തവികൊണ്ട് ചെറുതായി ഉടച്ചെടുക്കുക. ഇതിലേക്ക് രണ്ട് അരപ്പുകൂട്ടും ചേര്‍ത്ത് നന്നായി ഇളക്കുക. തുടര്‍ന്ന് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
5. നന്നായി യോജിപ്പിച്ച ശേഷം, അടുപ്പില്‍ വച്ച് ചെറുതിള വരുന്നതുവരെ ചൂടാക്കുക.
6 മറ്റൊരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് ചുവന്നുള്ളിയും, ചുവന്നമുളകും കാല്‍കപ്പ് തേങ്ങയും ചേര്‍ത്ത് ചെറുതായി വറുത്തെടുക്കുക. ശേഷം ഈ താളിപ്പ് കറിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക.

സ്വാദിഷ്ടമായി നാടന്‍ ചേമ്പുകറി റെഡി

Leave a Reply

Your email address will not be published. Required fields are marked *