ഉരലില്‍ ഇടിച്ചുണ്ടാക്കിയ ചമ്മന്തിപ്പൊടി

ആവശ്യമായ ചേരുവകള്‍

തേങ്ങ- ആറ് മുറി ചിരവിയത്
വെളുത്തുള്ളി – 10 എണ്ണം
ചുവന്നുള്ളി- 15 എണ്ണം
ഇഞ്ചി- ഒരു വലുത്
ചുവന്നമുളക്- 4 എണ്ണം
കുരുമുളക് – രണ്ട് ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
കറിവേപ്പില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം
1. ആറു മുറി തേങ്ങ ചിരവിയെടുക്കുക.
2 വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, ചുവന്നമുളക്, എന്നിവ ചെറുതായി അരിഞ്ഞുവയ്ക്കുക.
3 ചിരകിയ തേങ്ങയിലേക്ക് അരിഞ്ഞുവച്ച ചേരുവകളും കുരുമുളക്, മല്ലി, കറിവേപ്പില, എന്നിവയും ചേര്‍ത്തിളക്കുക.
4 ചുവടുകട്ടിയുള്ള ഒരു ഉരുളിയിലേക്ക് തേങ്ങാ മിശ്രിതം ഇട്ട് നന്നായി ബ്രൗണ്‍ നിറമാകും വരെ വറുത്തെടുക്കുക.
5 ഉരലില്‍ കുറച്ച് ചുവന്നുള്ളിയും വാളന്‍പുളിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചതയ്ക്കുക. ഇക്കൂട്ടത്തിലേക്ക് വറുത്തെടുത്ത തേങ്ങാക്കൂട്ട് ചേര്‍ത്ത് ഇടിച്ചെടുക്കുക.

നല്ല നാടന്‍ ഇടിച്ചമ്മന്തി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *