കുടമ്പുളിയിട്ട ആവോലി മീന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍

1 ആവോലി- അര കിലോ
2 കുടമ്പുളി – ആറ് എണ്ണം
3- ഇഞ്ചി, വെളുത്തുള്ളി- ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
4 പച്ചമുളക് – ആറ് എണ്ണം
5 വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
6 കടുക്- ഒരു ടീസ്പൂണ്‍
7 മുളകുപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
8 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
9 ഉലുവാപൊടി – അര ടീസ്പൂണ്‍
10 കറിവേപ്പില – രണ്ട് തണ്ട്
11 ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1 ആദ്യമായി അരകിലോ ആവോലി മീന്‍ വെട്ടി വൃത്തിയാക്കി വയ്ക്കുക.
2. ഇഞ്ചി, വെളുത്തുള്ളി, തൊലി കളഞ്ഞ് ചതച്ചെടുക്കുക. പച്ചമുളക് ആറെണ്ണം നാലായി കീറിവയ്ക്കുക.
3. പാത്രം ചൂടാകുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. ഒരു ടീസ്പൂണ്‍ കടുക് ഇട്ട് പൊട്ടിക്കുക.
4. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേര്‍ക്കുക, പച്ചമുളക് നാലായി കീറിയതും ചേര്‍ത്ത് പച്ചച്ചുവ മാറുന്നതു വരെ വഴറ്റുക. തുടര്‍ന്ന് കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിക്കുക.
5. ഇവ മൂക്കുമ്പോള്‍ ഒന്നര ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക.
6. മുളകുപൊടി മൂത്തതിനുശേഷം ആറ് കുടമ്പുളിയും ചേര്‍ക്കുക. ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുക. അര ടീസ്പൂണ്‍ വീതം ഉലുവാപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് തിളപ്പിക്കുക.
7. കറി തിളച്ചതിനുശേഷം വൃത്തിയാക്കി വച്ച ആവോലി മീന്‍ ചേര്‍ക്കുക. ശേഷം പാത്രം അടച്ചുവച്ച് വേവിക്കുക.
സ്വാദിഷ്ടമായ കുടമ്പുളിയിട്ട ആവോലി മീന്‍കറി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *