ഉഴുന്ന് ചമ്മന്തി

ആവശ്യമായ സാധനങ്ങള്‍

ഉഴുന്ന്
തേങ്ങ ചിരകിയത്
ചെറിയ ഉള്ളി (പത്ത് കഷണം)
ഇഞ്ചി (ചെറുതായി അരിഞ്ഞത്)
വെളുത്തുള്ളി( ചെറുതായി അരിഞ്ഞത്)
പുളി (ചെറിയ കഷണം)
പുതിനയില
മല്ലി ഇല
കറിവേപ്പില
ചുവന്ന മുളക് (ഉണക്കമുളക്)-എരിവ് അനുസരിച്ച്
ഉപ്പ്
എണ്ണ( ആവശ്യത്തിന്)
കടുക്

തയ്യാറാക്കുന്ന വിധം

1.ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിക്കുക.
എണ്ണ ചൂടാകുമ്പോള്‍ ഉഴുന്ന് ചേര്‍ക്കുക.
കളര്‍ മാറി തുടങ്ങുമ്പോള്‍ ചിരകിയ തേങ്ങ ഇടുക. നന്നായി വഴറ്റുക. അരിഞ്ഞുവെച്ച ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, മുളക് ഇടുക. വഴറ്റുക. ചുവന്ന കളര്‍ ആകുമ്പോള്‍, മല്ലിയില, പുതിനയില, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ചെറിയ കഷ്ണം പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക.ശേഷം നന്നായി വഴറ്റിയ ശേഷം ചട്ടി ഇറക്കിവെക്കുക

2.കൂട്ട് (1) തണുത്തശേഷം നന്നായി അരച്ചെടുക്കുക.

3.താളിക്കാന്‍ ചട്ടി ചൂടാക്കുക. എണ്ണ ഒഴിക്കുക. ചൂടായ എണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടുമ്പോള്‍ ചുവന്ന മുളകും കറിവേപ്പിലയും ചേര്‍ക്കുക.

4. ചൂടായ എണ്ണ തയ്യാറാക്കിയ ഉഴുന്ന് ചമ്മന്തി യിലേക്ക് താളിക്കുക.

സ്വാദിഷ്ടമായ ഉഴുന്ന് ചമ്മന്തി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *