ഉണക്കച്ചെമ്മീന്‍ ചമ്മന്തി

ആവശ്യമായ ചേരുവകള്‍

1 ഉണക്കചെമ്മീന്‍ – 50 ഗ്രാം
2 തേങ്ങ ചിരവിയത് – കാല്‍ക്കപ്പ്
3 ചുവന്നമുളക് – 10 എണ്ണം
4 ചുവന്നുള്ളി – 10 എണ്ണം
5 ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 ഉണക്കചെമ്മീന്‍ കഴുകി വൃത്തിയാക്കി വെള്ളം പൂര്‍ണ്ണമായും കളഞ്ഞശേഷം, ഒരു പാത്രത്തിലിട്ട് വറുത്തെടുക്കുക. ശേഷം, ചെമ്മീനിന്റെ തലഭാഗം മാറ്റുക
2 നന്നായി കനലുള്ള അടുപ്പിലിട്ട് ചുവന്നമുളക് ചുട്ടെടുക്കുക.
3 ചുവന്നുള്ളി തൊലികളഞ്ഞ് വൃത്തിയാക്കി വയ്ക്കുക.
4 ചമ്മന്തി അരയ്ക്കാനായി, ആദ്യമായി ചുട്ട ചുവന്നമുളകും ഉപ്പും ചേര്‍ത്ത് അരച്ച് യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങ ചിരകിയതും ഉണക്കചെമ്മീനും ചുവന്നുള്ളിയും ചേര്‍ത്ത് അരയ്ക്കുക.

നല്ല നാടന്‍ ചുട്ട മുളക് ചേര്‍ത്ത് ഉണക്കചെമ്മീന്‍ ചമ്മന്തി തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *