പാവയ്ക്ക അച്ചാർ

ആവശ്യമായ സാധനങ്ങൾ

പാവയ്ക്ക (ചെറുതായി അരിഞ്ഞത്)-മൂന്നെണ്ണം
വിനാഗിരി -മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വാളം പുളി ( വെള്ളം)- 4 ടേബിൾ സ്പൂൺ
വെളുത്തുള്ളി -രണ്ടു വലിയത്
ഇഞ്ചി-മൂന്നു വലിയ കഷണം
പച്ചമുളക്- 3 എണ്ണം
നല്ലെണ്ണ -ആവശ്യത്തിന്
കടുക്
കറിവേപ്പില
മുളകുപൊടി -മൂന്ന് ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി -മുക്കാൽ ടീസ്പൂൺ
ഉലുവ പൊടിച്ചത് -ഒരു ടീസ്പൂൺ
കായം -അര ടീസ്പൂൺ
ശർക്കര പൊടിച്ചത് -മുക്കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

1) പാവയ്ക്ക ചെറുതായി അരിയുക. വിനാഗിരിയും ഉപ്പും ചേർത്ത് 30 മിനിറ്റ് മാറ്റിവയ്ക്കുക( കൈപ്പ് കുറയാൻ)

2) വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി അരിയുക

3) 30 മിനിറ്റ് കഴിയുമ്പോൾ പാവയ്ക്കയുടെ നീര് പിഴിഞ്ഞെടുത്തു എണ്ണയിൽ വറുത്ത് മാറ്റിവയ്ക്കുക.

4) ചൂടായ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി മുറിച്ച വെളുത്തുള്ളി (2), ഇഞ്ചി, പച്ചമുളക്, ചേർക്കുക
കറിവേപ്പില ഇടുക. മുളകുപൊടി, മഞ്ഞപ്പൊടി, ഉലുവാപ്പൊടി എന്നിവയും ചേർക്കുക

5 ചെറുചൂടുവെള്ളത്തിൽ കലക്കിയ പുളിവെള്ളം ഒഴിക്കുക.കായം, ശർക്കര എന്നിവ ചേർക്കുക

6) വറുത്തു വെച്ച പാവയ്ക്ക ചട്ടിയിലേക്ക് ഇടുക( ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക)

സ്വാദിഷ്ടമായ പാവയ്ക്ക അച്ചാർ റെഡി

Leave a Reply

Your email address will not be published. Required fields are marked *