സ്വാദിഷ്ടമായ മത്തങ്ങ എരിശ്ശേരി!

മത്തങ്ങ :1 എണ്ണം വലുത്
വൻപയർ : 1 കപ്പ്
തേങ്ങചിരകിയത്: 1 അര കപ്പ്
വറ്റൽമുളക്: 4 എണ്ണം
വെളുത്തുള്ളി: 3,4 എണ്ണം
ജീരകം: 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി: 1/4 ടേബിൾ സ്പൂൺ
ചെറിയുള്ളി:4 എണ്ണം ചെറുതായി അരിഞ്ഞത്
വെളിച്ചെണ്ണ: 5 ടേബിൾ സ്പൂൺ
കറിവേപ്പില: 2 തണ്ട്
വെള്ളം: 1 കപ്പ്
ഉപ്പ് :ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1. മത്തങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കഴുകി മാറ്റി വയ്ക്കുക
2. മൺചട്ടി അടുപ്പത്ത് വെച്ച് 1 കപ്പ് വെള്ളം ചൂടാക്കുക
3. വൻപയർ കഴുകി ചൂടാക്കിയ വെള്ളത്തിലേക്ക് ചേർത്ത് ഒരു ടേബിൾ സ്പൂൺ എണ്ണയും ഒഴിച്ച് മൂടി വെച്ച് വേവിക്കുക. വെന്ത് കഴിയുമ്പോൾ അരിഞ്ഞുവെച്ച മത്തങ്ങ ചേർത്ത് വേവിക്കുക
4. കകപ്പ് തേങ്ങ ചിരകിയത് ,3 വറ്റൽമുളക്, വെളുത്തള്ളി, ജീരകം,
മഞ്ഞൾ പൊടി ഇവയെല്ലാം ചേർത്ത് അരപ്പ് തയ്യാറാക്കുക
5. മത്തങ്ങ വെന്തു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതായി ഉടച്ചു കൊടുക്കുക ശേഷം തയ്യാറാക്കിയ അരപ്പ് ചേർത്തിളക്കി അൽപം വെള്ളം ചേർത്ത് വാങ്ങി വെക്കുക
6. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം കടുക് പൊട്ടിക്കുക
7. കൊത്തിയരിഞ്ഞ ചെറിയുളളിയും വറ്റൽമുളകുംഅരകപ്പ് തേങ്ങ ചിരകിയതും ചേർത്ത് വറുത്തെടുക്കുക( ഗോൾഡൻ ബ്രൺ) ശേഷം കറിവേപ്പില ചേർത്ത് വാങ്ങി വെക്കുക.
8. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേക്ക് ചേർത്ത് ചെറുതീയിൽ ചൂടാക്കി എടുക്കുക
സ്വാദിഷ്ടമായ മത്തങ്ങ എരിശ്ശേരി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *