കുടംപുളിക്കായ കറി

ആവശ്യമുള്ള സാധനങ്ങള്‍

കുടംപുളിക്കായ – കാല്‍ക്കപ്പ്
1 പച്ചമുളക് – നാല് എണ്ണം
2 ചുവന്നുള്ളി- നാല് എണ്ണം
3 കറിവേപ്പില – ഒരു തണ്ട്
4 മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
5 ഉപ്പ് – ആവശ്യത്തിന്
6 ഉലുവാപ്പൊടി – ഒരു ടീസ്പൂണ്‍
7 വെള്ളം – വേവിക്കാന്‍ പാകത്തിന്

അരപ്പിനായി
1 തേങ്ങ ചിരവിയത് – കാല്‍ക്കപ്പ്
2 ചുവന്നമുളക്- മൂന്ന് എണ്ണം
3 ജീരകം – ഒരു ടീസ്പൂണ്‍
4 വെളുത്തുള്ളി – അഞ്ച് എണ്ണം

താളിക്കാനായി
1 വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍
2 കടുക് – ഒരു ടീസ്പൂണ്‍
3 ചുവന്നമുളക് – മൂന്ന് എണ്ണം
4 ചുവന്നുള്ളി – അഞ്ച് എണ്ണം ചെറുതായി അരിഞ്ഞത്
5 കറിവേപ്പില – രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം
1 പഴുത്ത കുടംപുളി നന്നായി കഴുകിവൃത്തിയാക്കി കായ മാത്രമായി വേര്‍പെടുത്തിയെടുക്കുക.
2 ഒരു പാത്രത്തില്‍ ഈ മാറ്റിവച്ചിരിക്കുന്ന കായ എടുത്ത്, ഇതിലേക്ക് പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
3 ഇതേസമയം അര മുറി തേങ്ങ ചിരവിയെടുക്കുക.
4 അരപ്പിനായി, ആദ്യം ചുവന്നമുളക് ചതച്ചെടുത്ത് ഇതിലേക്ക് ചിരകിയ തേങ്ങയും ജീരകവും വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.
5 അടുപ്പത്തുവച്ച കുടംപുളി കായ വെന്തുകഴിയുമ്പോള്‍, അരച്ചുവച്ച അരപ്പും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
6 ശേഷം, ഉലുവാപ്പൊടിയും പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ല തിള വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
7 താളിക്കാനായി, മറ്റൊരു പാത്രം അടുപ്പത്ത് വയ്ക്കുക. പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിച്ച് ചുവന്നമുളകും ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇത് കറിയിലേക്ക് ഒഴിച്ച് താളിക്കുക.

നല്ല നാടന്‍ കുടംപുളിക്കായ കറി തയ്യാര്‍…

Leave a Reply

Your email address will not be published. Required fields are marked *