ചക്കമടൽ ഇനി കളയേണ്ട അടിപൊളി തോരൻ ഉണ്ടാക്കാം

ആവശ്യമുള്ള ചേരുവകൾ

ചക്കമടൽ ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത് -ആവശ്യത്തിന്
ജീരകം
പച്ചമുളക്
വെളുത്തുള്ളി
കറിവേപ്പില
മഞ്ഞൾപൊടി
ഉള്ളി
വറ്റൽമുളക്
(ചേരുവകൾ എല്ലാം ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം
1.തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞൾപൊടി എല്ലാം കൂടെ അരച്ചെടുക്കുക.
2. ഉള്ളിയും വറ്റൽമുളകും ചെറുതായി അരിയുക
3.കറിവെക്കാനുള്ള ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ക്രമത്തിൽ ചെറുതായി അറിഞ്ഞ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറത്തു ചക്കമടൽ അരിഞ്ഞതും അതിലേക്ക് ഇടുക. ഇളക്കി അരച്ചുവച്ച കൂട്ടും വെള്ളവും ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് വാങ്ങാം.

ചക്കമടൽ ഉപയോഗിച്ചുള്ള രുചിയേറും തോരൻ തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *