നാടന്‍ നെല്ലിക്കാ അച്ചാര്‍

ആവശ്യമായ ചേരുവകള്‍

1 നെല്ലിക്ക – ഒരു കിലോ
2 വെളുത്തുള്ളി – 150 ഗ്രാം
3 ഇഞ്ചി- ഒരു വലിയ കഷ്ണം ചെറുതായി അരിഞ്ഞത്
4 കായം – രണ്ട് കട്ട
5 കറിവേപ്പില – രണ്ട് തണ്ട്
6 മുളകുപൊടി – രണ്ട ടേബിള്‍സ്പൂണ്‍
7 മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
8 ഉലുവാപ്പൊടി – ഒരു ടീസ്പൂണ്‍
9 കടുക് – രണ്ട് ടീസ്പൂണ്‍
10 വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍
11 വെളിച്ചെണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍
12 ഉപ്പ് – ആവശ്യത്തിന്
13 വെള്ളം – വേവിക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം
1 ആദ്യമായി ഒരു പാത്രത്തില്‍ നെല്ലിക്ക വേവിക്കാന്‍ ആവശ്യമായ വെള്ളം തിളപ്പിക്കാന്‍ അടുപ്പത്ത് വയ്ക്കുക.
2 ഇതേസമയം വെളുത്തുള്ളി തൊലി കളഞ്ഞ് വയ്ക്കുക.
3 വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ചേര്‍ക്കുക. നെല്ലിക്ക വെന്തുവരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
4 ശേഷം വെളുത്തുള്ളിയും നെല്ലിക്കയും അരിഞ്ഞെടുക്കുക.
5 അച്ചാര്‍ തയ്യാറാക്കുവാനായി, ഒരു പാത്രം അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക.
6 ഇതിലേക്ക് അരിഞ്ഞുവച്ച വെളുത്തുള്ളി, ഇഞ്ചി, കായം എന്നിവ ചേര്‍ത്ത് വഴറ്റുക.
7 ഇവ പാകമാകുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക. ശേഷം മുളകുപൊടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. എന്നിട്ട് പാകത്തിന് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
8 ഇതിലേക്ക് ഉലുവാപ്പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്തതിനുശേഷം നെല്ലിക്ക ചേര്‍ത്തിളക്കുക. തുടര്‍ന്ന് വിനാഗിരിയും ചേര്‍ക്കുക.
10 നല്ല തിള വരുമ്പോള്‍ അച്ചാര്‍ അടുപ്പില്‍ നിന്നും മാറ്റുക.

രുചികരമായ നെല്ലിക്കാ അച്ചാര്‍ തയ്യാര്‍

Leave a Reply

Your email address will not be published. Required fields are marked *