ഉണക്കമീന്‍ പച്ചമുളക് ഉലര്‍ത്ത്

ആവശ്യമായ ചേരുവകള്‍

1 ഉണക്ക അയല – അര കിലോ
2 പച്ചമുളക് – 150 ഗ്രാം
3 വെളിച്ചെണ്ണ – ഒരു കപ്പ്

തയ്യാറാക്കുന്ന വിധം
1 ഉണക്ക അയല വെട്ടി വൃത്തിയാക്കി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
2 പച്ചമുളക് ചെറുതായി അരിഞ്ഞുവയ്ക്കുക.
3 ഒരു പാത്രം അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ ഒരുകപ്പ് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.
4 ഇതിലേക്ക് ഉണക്ക അയലയും പച്ചമുളകും ചേര്‍ത്ത് യോജിപ്പിച്ചശേഷം, വെളിച്ചെണ്ണ വറ്റുന്നതുവരെ വഴറ്റി ഉലര്‍ത്തുക.

സ്വാദിഷ്ടമായ ഉണക്കമീന്‍ പച്ചമുളക് ഉലര്‍ത്ത് തയ്യാര്‍…

Leave a Reply

Your email address will not be published. Required fields are marked *