ബീഫ് അച്ചാര്‍

ആവശ്യമായ ചേരുവകള്‍

1 ബീഫ് – ഒരു കിലോ
2 വെളുത്തുള്ളി – 200 ഗ്രാം
3 ഇഞ്ചി- 200 ഗ്രാം
4 ഗരംമസാലക്കൂട്ട് – 50 ഗ്രാം
5 മുളകുപൊടി- ആറ് ടേബിള്‍സ്പൂണ്‍
6 മഞ്ഞള്‍പൊടി- അര ടേബിള്‍സ്പൂണ്‍
7 കുരുമുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍
8 കടുക് – ഒരു ടേബിള്‍സ്പൂണ്‍
9 കറിവേപ്പില- ആറ് തണ്ട്
10 വെളിച്ചെണ്ണ – ഒരു കപ്പ്
11 ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 ബീഫ് കഴുകിവൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക.
2 വെളുത്തുള്ളി, ഇഞ്ചി എന്നിവ തൊലി കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക.
3 ഗരംമസാലക്കൂട്ട് അരച്ചെടുക്കുക. ശേഷം കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുക. ഇതിനൊപ്പം തന്നെ മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവയും അരച്ച് യോജിപ്പിക്കുക.
4 ഈ അരപ്പ് ബീഫില്‍ നന്നായി തേച്ചുപിടിപ്പിക്കുക.
5 അടുപ്പില്‍ ചുവടുകട്ടിയുള്ള ഒരു പാത്രം വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് തയ്യാറാക്കിവച്ച ബീഫ് ഇട്ട് വറുത്തെടുക്കുക.
6 ബാക്കിയുള്ള ഇഞ്ചി ചെറുതായി അരിഞ്ഞെടുക്കുക.
7 മറ്റൊരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക.ശേഷം കറിവേപ്പിലയിടുക. ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. പിന്നീട് മുളകുപൊടിയും ചേര്‍ത്ത് മൂപ്പിക്കുക.
8 ഇതിലേക്ക് വറുത്തുവച്ച ബീഫും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *