ചക്കപ്പഴം പായസം

ആവശ്യമുള്ള ചേരുവകള്‍

1 ചക്കപ്പഴം – ഒരു കിലോ
2 ശര്‍ക്കര – ഒരു വലിയ ഉണ്ട
3 തേങ്ങപ്പാല്‍ – ഒന്നാം പാല്‍ – അരക്കപ്പ്
രണ്ടാം പാല്‍ – ഒരു കപ്പ്
4 ചൗവ്വരി – 250 ഗ്രാം
5 ഏലയ്ക്ക – ഒരു ടീസ്പൂണ്‍
6 ജീരകം – ഒരു ടീസ്പൂണ്‍
7 കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം
8 കിസ്മിസ് – 50 ഗ്രാം
9 നിലക്കടല – 100 ഗ്രാം
10 പശുവിന്‍ പാല്‍ – ഒരു ഗ്ലാസ്
11 ചുക്കുപൊടി – രണ്ട് ടേബിള്‍സ്പൂണ്‍
12 നെയ്യ് – മൂന്ന് ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
1 ചക്കപ്പഴം ഉരിഞ്ഞെടുത്ത് വൃത്തിയാക്കി വയ്ക്കുക.
2 ഒരു പാത്രത്തില്‍ വെള്ളം അടുപ്പത്ത് വച്ച് ശര്‍ക്കര പാനിയുണ്ടാക്കി വയ്ക്കുക.
3 ചൗവ്വരി കഴുകിവൃത്തിയാക്കി മറ്റൊരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
4 ചക്കപ്പഴം ചെറുതായി അരിഞ്ഞെടുക്കുക.
5 നിലക്കടല തൊലി കളഞ്ഞെടുക്കുക.
6 തേങ്ങ ചിരവിയെടുത്ത് തേങ്ങാപ്പാല്‍ തയ്യാറാക്കുക.
7 ഏലയ്ക്ക, ജീരകം എന്നിവ ചതച്ചെടുക്കുക.
8 ചൗവ്വരി വെന്തുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക.
9 മറ്റൊരു പാത്രം അടുപ്പില്‍വച്ച് നെയ്യ് ഒഴിച്ച് കശുവണ്ടിപ്പരിപ്പും നിലക്കടലയും കിസ്മിസും വറുത്തികോരി വയ്ക്കുക.
10 പായസം തയ്യാറാക്കാനായി, ചുവടുകട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് നേരത്തെ തയ്യാറാക്കിവച്ച ശര്‍ക്കരപ്പാനി ഒഴിക്കുക. ചെറുതിള വരുമ്പോള്‍ ചക്കപ്പഴം ഇട്ട് വഴറ്റിയെടുക്കുക. ഇതിലേക്ക് കുറച്ച് നെയ്യും ചേര്‍ക്കുക.
11 ചക്കപ്പഴം വെന്തുവരുമ്പോള്‍ വേവിച്ചുവച്ച ചൗവ്വരിയും ചേര്‍ക്കുക. ഇതിലേക്ക് എടുത്തുവച്ച തേങ്ങാപ്പാലിന്റെ രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കുക.
12 കുറച്ച് പശുവിന്‍പാലില്‍ ചുക്കുപൊടി ചേര്‍ത്തിളക്കിയശേഷം പായസത്തിലേക്ക് ചേര്‍ത്തിളക്കുക.
13 ചക്കപ്പഴം നന്നായി വെന്ത് പായസം പാകത്തിന് കുറുകിവരുമ്പോള്‍ ഏലയ്ക്കയും ജീരകവും ചതച്ചത് ചേര്‍ക്കുക.
14 ഇവ നന്നായി യോജിപ്പിച്ച ശേഷം വറുത്തെടുത്ത കശുവണ്ടിപ്പരിപ്പ്, കിസ്മിസ്, നിലക്കടല എന്നിവയും ചേര്‍ക്കുക.
15 അവസാനമായി തേങ്ങാപ്പാലിന്റെ ഒന്നാം പാലും ചേര്‍ത്തിളക്കി അടുപ്പില്‍നിന്നും മാറ്റുക.

Leave a Reply

Your email address will not be published. Required fields are marked *