ഇടിച്ചക്ക കറി( ചക്ക തീയൽ)

ആവശ്യമായ ചേരുവകൾ
ചക്ക
തേങ്ങ ചിരകിയത്
ചുവന്നമുളക്
ചെറിയ ഉള്ളി
വെളുത്തുള്ളി
ഇഞ്ചി
വെളിച്ചെണ്ണ
മല്ലി
ഉപ്പ്
കടുക്
മഞ്ഞപ്പൊടി
പെരിഞ്ചീരകം
പട്ട
തക്കാളി

തയ്യാറാക്കുന്ന വിധം

1)ചക്ക ചെറുതായി അരിയുക. മഞ്ഞപ്പൊടി(1 ടീസ്പൂൺ) ഇട്ട് വേവിക്കാൻ വയ്ക്കുക

2) തേങ്ങ ചിരകിയത് (1) മല്ലി(2 ടേബിൾ സ്പൂൺ), വെളുത്തുള്ളി(4 കക്ഷണം), ചെറിയ ഉള്ളി5( കക്ഷണം), ചുവന്ന മുളക്(4 എണ്ണം), എന്നിവ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.

3) ചുവന്ന മുളക്,വറുത്ത തേങ്ങ, എന്നിവ അരച്ചെടുക്കുക. പെരുംജീരകം, പട്ട എന്നിവയും അരച്ചെടുക്കുക.

4) ചെറിയ ഉള്ളി (100gm)വെളുത്തുള്ളി(4) പച്ചമുളക്(2) ഇഞ്ചി, ചുവന്ന മുളക് (4)എന്നിവ ചെറുതായി അരിയുക. കറിവേപ്പില ചേർക്കുക.

5) ചൂടായ ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. തേങ്ങാക്കൊത്ത് ചേർക്കുക. ചെറിയ ഉള്ളിയുടെ(4)കൂട്ട് ചേർത്ത് കൊടുക്കുക. തക്കാളി ( രണ്ടെണ്ണം) ചെറുതായി അരിഞ്ഞത് ചേർക്കുക. വഴറ്റുക.

6) വേവിച്ചു വച്ച ചക്കയുടെ കൂട്ട് ചേർക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. അരച്ച കൂട്ടിലേക്ക് കുറച്ച് വെള്ളമൊഴിച്ച് ചക്കയിൽ ചേർക്കുക. അടച്ചുവയ്ക്കുക.

7) നന്നായി തിളച്ച് വരുന്ന സമയത്ത് ചട്ടി ഇറക്കിവയ്ക്കുക

സ്വാദിഷ്ടമായ ഇടിച്ചക്ക കറി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *