വളരെ പെട്ടെന്ന് ഊണിന് ഒരു ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ

ആവശ്യമായ ചേരുവകൾ.

കിഴങ്ങ്- അരക്കിലോ
മുളകുപൊടി -രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഗരം മസാല- മുക്കാൽ ടീസ്പൂൺ
ഉപ്പ്
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ഉരുളക്കിഴങ്ങ് തൊലി പൊളിച്ച് ചെറുതായി അരിയുക.

2) ഉപ്പ് മുളകുപൊടി, ഗരംമസാല, മഞ്ഞൾപ്പൊടി, എന്നിവ കിഴങ്ങിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക.

3) ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കറിവേപ്പില ഇടുക. കിഴങ്ങ് ചേർക്കുക. അടച്ചുവയ്ക്കുക.

4) പാകമാകുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക,.

സ്വാദിഷ്ടമായ മെഴുക്കുവരട്ടി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *