വളരെ പെട്ടെന്ന് അടിപൊളി മുട്ടക്കറി

ആവശ്യമായ ചേരുവകൾ

മുട്ട- 5
സവാള -5
വെളുത്തുള്ളി -നാല് കഷണം
ഇഞ്ചി- ചെറിയ കഷണം
പച്ചമുളക്-2
മുളകുപൊടി -3 ടീസ്പൂൺ
മല്ലിപ്പൊടി- മൂന്ന് ടീസ്പൂൺ
മഞ്ഞൾ -കാൽ ടീസ്പൂൺ
പെരുംജീരകം
പട്ട
തക്കോലം
ഏലക്ക
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) മുട്ട പുഴുങ്ങാൻ വയ്ക്കുക

2) സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക.

3) പെരിഞ്ചീരകം, പട്ട, തക്കോലം, ഏലയ്ക്കാ (ഗരം മസാല കൂട്ട്) എന്നിവ നന്നായി അരച്ചെടുക്കുക.

4) ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുകു പൊട്ടിക്കുക. സവാളയുടെ കൂട്ട് ചേർക്കുക. കറിവേപ്പില ചേർക്കുക. നന്നായി വഴറ്റുക. തയ്യാറാക്കിവച്ച ഗരം മസാലയുടെ കൂട്ട് ചേർക്കുക. ഉപ്പ് ചേർക്കുക.

5) കൂട്ട് നന്നായി തിളച്ചുവരുമ്പോൾ പുഴുങ്ങി വച്ച മുട്ട ചേർത്ത് കൂട്ട് ഇളക്കുക. ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ മുട്ടക്കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *