പൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങ് കറിയും വെക്കണം

ആവശ്യമായ ചേരുവകൾ

പൂരി
——
ഗോതമ്പുപൊടി
ഉപ്പ് ആവശ്യത്തിന്
എണ്ണ

കിഴങ്ങു കറി
———-
കിഴങ്ങ് -അരക്കിലോ
സവാള -4 ഇടത്തരം വലിപ്പത്തിൽ
ചെറിയ ഉള്ളി- 5
പച്ചമുളക്- മൂന്ന്
തേങ്ങ- ഒന്ന്
എണ്ണ
കടുക്
മല്ലിപ്പൊടി-2 ടേബിൾ സ്പൂൺ
പെരിഞ്ചീരകം
തക്കോലം
പട്ട
ഉപ്പ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ഉരുളക്കിഴങ്ങ് പുഴുങ്ങി ചെറുതായി മുറിച്ചു വെക്കുക.

2) തേങ്ങ ചിരകി ഒന്നാം പാൽ രണ്ടാം പാൽ ആയി തരം തിരിക്കുക

3) സവാള, പച്ചമുളക് ചെറുതായി അരിയുക.

4) ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി ഇട്ട് മൂപ്പിക്കുക. സവാള, പച്ചമുളക്(3) നന്നായി വഴറ്റുക. കറിവേപ്പില ചേർക്കുക. നന്നായി വഴറ്റുക. ഉരുളക്കിഴങ്ങ് ചേർക്കുക.

5) പെരിഞ്ചീരകം, പട്ട, തക്കോലം അരച്ചെടുക്കുക.

6) രണ്ടാം പാലിലേക്ക് മല്ലിപ്പൊടി, ഗരം മസാല ചേർത്ത് നന്നായി യോജിപ്പിക്കുക. പാല് കിഴങ്ങിൽലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക.

7)കറിമൂടിവയ്ക്കുക .തിളച്ചുവരുമ്പോൾ കിഴങ്ങ നന്നായി ഉടച്ച് കൊടുക്കുക. കറി മൂടിവയ്ക്കുക.

8) കുറുകി ഇരിക്കുന്ന കറിയിലേക്ക് ഒന്നാം പാൽ ചേർത്ത് നന്നായി ഇളക്കുക.

സ്വാദിഷ്ടമായ പൂരിയും കറിയും തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *