നാടൻ മാങ്ങയും മുരിങ്ങക്കായും ചേർത്ത് അടിപൊളി മത്തി കറി

ആവശ്യമായ ചേരുവകൾ
————————–

മത്തി -അര കിലോ
പച്ചമാങ്ങ- 2
മുരിങ്ങക്ക -3
തേങ്ങ ചിരകിയത് -1
ചെറിയ ഉള്ളി ചിരകിയത്-6
വെളുത്തുള്ളി – മൂന്ന്
ഇഞ്ചി (വലുത് )-1
ചുവന്ന മുളക് -3
പച്ചമുളക്-3
മല്ലി- ഒന്നര ടീസ്പൂൺ
മഞ്ഞപ്പൊടി -കാൽ ടീസ്പൂൺ
ഉപ്പ്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) മത്തി ഉപ്പും പുളിയും ചേർത്ത് നന്നായി കഴുകിയെടുക്കുക.

2) മാങ്ങയും മുരിങ്ങ കോലും മുറിച്ചു വയ്ക്കുക.

3) തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, മല്ലി, വെളുത്തുള്ളി, ചുവന്ന മുളക്, എന്നിവ അരച്ചെടുത്ത് മഞ്ഞളും ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് കുറുക്കി അടുപ്പത്ത് വയ്ക്കുക.

4) കൂട്ടിലേക്ക് മാങ്ങ, മുരിങ്ങ കോല്, പച്ചമുളക്,ഇഞ്ചി, കറിവേപ്പില, എന്നിവ ചേർക്കുക. ഉപ്പ് ചേർക്കുക.

5)കറിയിലേക്ക് മീൻ ഇട്ടുകൊടുക്കുക. കുറച്ച് എണ്ണ താളിക്കുക. കറി തിളച്ചു വരുമ്പോൾ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ച് ചട്ടി ഇറക്കി വയ്ക്കുക.

സ്വാദിഷ്ടമായ മത്തിക്കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *