അരി വറുത്തുപൊടിച്ച് ഉരലിൽ ഇടിച്ച അവലോസ് പൊടി

ആവശ്യമായ ചേരുവകൾ

ചുവന്ന അരി -2കപ്പ്
തേങ്ങ ചിരകിയത്-1
ഏലക്ക-6
ജീരകം2 -ടേബിൾ സ്പൂൺ
പഞ്ചസാര -മുക്കാൽ കപ്പ്
ചുക്കുപൊടി -ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

1) ചുവന്ന അരി കഴുകി വറുത്തെടുക്കുക.( അരി പൊങ്ങി ചുവന്ന കളർ ആയി വരുമ്പോൾ)

2) ജീരകം ഏലക്കാ ചൂടാക്കുക

3) തേങ്ങ ചിരകിയത് വറുത്തെടുക്കുക

4) അരി ഉരലിൽ ഇട്ട് പൊടിച്ച് മാറ്റി വയ്ക്കുക

5) ഏലക്ക ജീരകം തേങ്ങ വറുത്തത് എന്നിവ ചേർത്ത് പൊടിക്കുക.

6) അരി പൊടിച്ചത് ഏലക്കായ ജീരകം എന്നീ കൂട്ടിലേക്ക് പഞ്ചസാര ഇട്ട് ചുക്കുപൊടിയും ചേർത്ത് നന്നായി തിരുമി യോജിപ്പിക്കുക.
സ്വാദിഷ്ടമായ അവലോസ് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *