വറ്റൽമുളക് ചുട്ടെടുത്ത അരകല്ലിൽ അരച്ച നാടൻ മാങ്ങ ചമ്മന്തി

ആവശ്യമായ ചേരുവകൾ

മാങ്ങ-2
തേങ്ങ ചിരകിയത് -അരമുറി
ഉപ്പ് ആവശ്യത്തിന്
ചെറിയ ഉള്ളി-6
ചുവന്ന മുളക്-10

തയ്യാറാക്കുന്ന വിധം

1) മാങ്ങ ചെറുതായി അരിയുക.

2) ചുവന്നമുളക് ചുട്ടെടുക്കുക.

3) ചുവന്ന മുളക്, ഉപ്പ്, മാങ്ങ,തേങ്ങ ചിരകിയത്, ഉപ്പ്, ചെറിയ ഉള്ളി, എന്നിവ അരകല്ലിൽ അരച്ചെടുക്കുക.

4) പാത്രത്തിലേക്ക് മാറ്റുക.

സ്വാദിഷ്ടമായ മാങ്ങ ചമ്മന്തി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *