വാഴപ്പിണ്ടി വെറുതെ കളയല്ലേ.അടിപൊളി അച്ചാർ ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ
വാഴപ്പിണ്ടി
മുളകുപൊടി-1
മഞ്ഞപ്പൊടി-കാൽ ടീസ്പൂൺ
ഇഞ്ചി -1
വെളുത്തുള്ളി-3എണ്ണം
കായം(കഷ്ണം)-3
കായപ്പൊടി- ഒരു നുള്ള്
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം
1) വാഴപ്പിണ്ടി ചെറുതായി അരിഞ്ഞു മാറ്റിവയ്ക്കുക.
2) ഇഞ്ചി വെളുത്തുള്ളി ചെറിയതായി അരിയുക
3) ചൂടായ ചട്ടിയിലേക്ക് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി ചേർക്കുക. വഴറ്റുക. കുറച്ച് കറിവേപ്പില ചേർക്കുക. വാഴപ്പിണ്ടി ചേർത്ത് കൊടുക്കുക. കുറച്ച് മഞ്ഞൾപ്പൊടി ചേർക്കുക. പാത്രത്തിലേക്ക് മാറ്റി വയ്ക്കുക

4) ചൂടായ ചട്ടിയിൽ എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. കായം ചേർക്കുക. മുളകുപൊടി ചേർക്കുക. നന്നായി മൂത്ത് ശേഷം വാഴപ്പിണ്ടി ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കുറച്ചു കായപ്പൊടി ചേർക്കുക. നന്നായി വഴറ്റുക. യോജിപ്പിച്ചശേഷം ഇറക്കിവെക്കുക
സ്വാദിഷ്ടമായ അച്ചാർ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *