മസാല അരകല്ലില് അരച്ചെടുത്ത മീൻ പൊരിച്ചത്

ആവശ്യമായ ചേരുവകൾ

മീൻ -5
ചുവന്ന മുളക്-14
മല്ലി – ഒന്നര ടീസ്പൂൺ
കുരുമുളക്- ഒരു ടീസ്പൂൺ
ഇഞ്ചി- ഒരു വലിയ കഷണം
വെളുത്തുള്ളി- 10
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

1) ഉപ്പും പുളിയും ഉപയോഗിച്ച് നന്നായി കഴുകിയെടുക്കുക. മീൻ വരഞ്ഞു കൊടുക്കുക.
2) ചുവന്ന മുളക് ഇഞ്ചി വെളുത്തുള്ളി മല്ലി കുരുമുളക് ഉപ്പ് എന്നിവ നന്നായി അരച്ചെടുക്കുക
3) മീൻ ഇലേക്ക് നന്നായി തേച്ചു കൊടുക്കുക
4) ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോ മീനായി ഇട്ട് പൊരിച്ചെടുക്കുക

സ്വാദിഷ്ടമായ മീൻ വറുത്തത് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *