ആകാശവെള്ളരി ഇങ്ങനെ തോരൻ വെച്ചു കഴിച്ചിട്ടുണ്ടോ?

ആവശ്യമായ ചേരുവകൾ

ആകാശവെള്ളരി -1
സവാള -3
തേങ്ങ ചിരകിയത്- അര മുറി
പച്ചമുളക് -നാല്
ഇഞ്ചി -വലിയ കഷണം
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1)ആകാശവെള്ളരി കനം കുറച്ച് ചെറുതായി അരിയുക. ഉപ്പു ചേർത്ത് അതിന്റെ നീര് പിഴിഞ്ഞു കളയുക.
2) സവാള ഇഞ്ചി പച്ചമുളക് ചെറുതായി അരിയുക
3) ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. സവാളയുടെ കൂട്ടിച്ചേർക്കുക വേപ്പില ചേർക്കുക നന്നായി വഴറ്റുക. ആകാശവെള്ളരി ചേർക്കുക. തേങ്ങ ചിരകിയത് ചേർത്ത് ഉപ്പും ഇട്ട് മൂടി വയ്ക്കുക. എട്ടു മിനിറ്റ് കഴിയുമ്പോൾ നന്നായി ഇളക്കി ചട്ടി ഇറക്കിവയ്ക്കുക

സ്വാദിഷ്ടമായ ആകാശ വെള്ളരി തോരൻ തയാറായി

 

Leave a Reply

Your email address will not be published. Required fields are marked *