നല്ല നാടന്‍ പാളപ്പൊതി

മീന്‍ വറുത്തത്
ആവശ്യമായ ചേരുവകള്‍

അയല മീന്‍ – അര കിലോ
ചുവന്നമുളക് – ആറ് എണ്ണം
ഇഞ്ചി- ഒരു വലിയ കഷ്ണം
കുരുമുളക്- ഒരു ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി – ആറ് എണ്ണം
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1 അയല മീന്‍ വെട്ടി വൃത്തിയാക്കി ഉപ്പും പുളിവെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയെടുക്കുക.
2 ചുവന്നമുളക്, ഇഞ്ചി, കുരുമുളക്, മല്ലി, വെളുത്തുള്ളി, എന്നിവയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരപ്പ് തയ്യാറാക്കുക.
3 അരപ്പ് മീനിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. ഒപ്പം മഞ്ഞള്‍പൊടിയും ചേര്‍ക്കുക.
4 പാത്രം ചൂടാകുമ്പോള്‍ വറുക്കാന്‍ ആവശ്യമായ വെളിച്ചെണ്ണയും ഒഴിച്ച് മീന്‍ വറുത്തെടുക്കുക.

ബീറ്റ്‌റൂട്ട് തോരന്‍

ആവശ്യമായ ചേരുവകള്‍
ബീറ്ററൂട്ട്- മൂന്ന് എണ്ണം
ചുവന്നുള്ളി- ആറ് എണ്ണം
ഇഞ്ചി- ഒരു ചെറിയ കഷ്ണം
പച്ചമുളക്- അഞ്ച് എണ്ണം
ചുവന്നമുളക്- മൂന്ന് എണ്ണം
കറിവേപ്പില- രണ്ട് തണ്ട്
തേങ്ങാ ചിരവിയത് – അരക്കപ്പ്
വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
കടുക്- ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1. ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് വൃത്തിയാക്കി ചെറുതായി അരിഞ്ഞുവയ്ക്കുക.
2. ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവയും വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുക്കുക.
3 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് മൂന്ന് ചുവന്നമുളകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക.
4 ഇതിലേക്ക് അരിഞ്ഞുവച്ച ബീറ്റ്‌റൂട്ട്, ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, എന്നിവയും ചേര്‍ത്ത് വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
5 വെന്തുവരുമ്പോള്‍ അരക്കപ്പ് തേങ്ങാ ചിരവിയതും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും മാറ്റുക.

തേങ്ങ ചുട്ടരച്ച ചമ്മന്തി
ആവശ്യമായ ചേരുവകള്‍

തേങ്ങ – അര മുറി
ചുവന്നമുളക്- എട്ട് എണ്ണം
ഇഞ്ചി – ചെറിയ കഷ്ണം
ചുവന്നുള്ളി- അഞ്ച് എണ്ണം
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. തേങ്ങ ചിരട്ടയില്‍ നിന്നും വലിയ കഷ്ണങ്ങളായി കൊത്തിയെടുത്ത് അടുപ്പിലിട്ട് ചുട്ടെടുക്കുക.
2. ചുവന്നമുളക് എട്ട് എണ്ണം അടുപ്പിലിട്ട് ചുട്ടെടുക്കുക.
3 ചുട്ടെടുത്ത തേങ്ങ കഴുകി വൃത്തിയാക്കി ചതച്ചെടുക്കുക.
4 ചതച്ചെടുത്ത ചുവന്നമുളകും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് ചതച്ചെടുത്ത ചുട്ടതേങ്ങയും ചേര്‍ത്ത് അരയ്ക്കുക.
5 തുടര്‍ന്ന് ചെറിയ കഷ്ണം ഇഞ്ചി, അഞ്ച് ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് അരയ്ക്കുക.

ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങ് – മൂന്ന് എണ്ണം
മുളക്‌പൊടി- ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
മസാലപൊടി- ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1 ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി അരിഞ്ഞുവയ്ക്കുക.
2 ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, മസാലപ്പൊടി, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
3 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില ഇടുക. കറിവേപ്പില വാടിവരുമ്പോള്‍ മസാലകള്‍ ഇട്ട് യോജിപ്പിച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കുക.
4 ഉരുളക്കിഴങ്ങ് വേവുന്നതുവരെ പാത്രം അടച്ചുവച്ച് വേവിക്കുക.

മുട്ട പൊരിച്ചത്

ആവശ്യമായ ചേരുവകള്‍
മുട്ട- രണ്ട് എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
ചുവന്നുള്ളി- മൂന്ന് എണ്ണം
പച്ചമുളക്- നാല് എണ്ണം
കറിവേപ്പില- ഒരു തണ്ട്
തേങ്ങ ചിരവിയത് – കാല്‍ക്കപ്പ്
വെളിച്ചെണ്ണ – അര ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
1 ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക.
2 ഇതിലേക്ക് കറിവേപ്പിലയും തേങ്ങ ചിരവിയതും ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക.
3 തയ്യാറാക്കിയ മിശ്രിതത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ച്ഒഴിച്ച് നന്നായി യോജിപ്പിക്കുക.
4 പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചുറ്റിച്ചെടുക്കുക.
5 ഇതിലേക്ക് മുട്ടയും മറ്റു ചേരുവകളും ചേര്‍ത്ത മിശ്രിതം ഒഴിച്ച് രണ്ട് ഭാഗവും മൊരിഞ്ഞുവരുന്നതുവരെ പാകം ചെയ്യുക.

പാളപ്പൊതി കെട്ടുന്നവിധം
1 കവുങ്ങിന്‍പാള വൃത്തിയായി വെട്ടിയെടുക്കുക. പാളയുടെ ഉള്‍ഭാഗത്തെ തൊലി വേര്‍പെടുത്തിയെടുക്കുക.
2 ഇതിലേക്ക് തയ്യാറാക്കിവച്ച ചോറ്, മീന്‍ വറുത്തത്, ബീറ്റ്‌റൂട്ട് തോരന്‍, ചുട്ടരച്ച തേങ്ങാച്ചമ്മന്തി, ഇടിച്ചമ്മന്തി, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, മുട്ട പൊരിച്ചത്, അച്ചാറ് എന്നിവ വിളമ്പി വാഴനാര് ഉപയോഗിച്ച് കെട്ടുക.

കൊതിയൂറും പാളപ്പൊതി തയ്യാര്‍..

Leave a Reply

Your email address will not be published. Required fields are marked *