കപ്പ തൊലി തോരൻ പഴമയുടെ രുചി

ആവശ്യമായ ചേരുവകൾ

കപ്പ തൊലി
തേങ്ങ -അര മുറി
ജീരകം-ഒരു ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
പച്ചമുളക്-1
ചുവന്ന മുളക്- 4
ഉപ്പ് ആവശ്യത്തിന്
വെളുത്തുള്ളി-5
ചുവന്ന ഉള്ളി-6
കറിവേപ്പില
എണ്ണ
കടുക്

തയ്യാറാക്കുന്ന വിധം

1) കപ്പയുടെ തൊലികളഞ്ഞ് ചെറുതായി അരിയുക. വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ച വെള്ളം കളയുക. വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിക്കുക.

2) തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി, വെളുത്തുള്ളി, ജീരകം, പച്ചമുളക്, ഉപ്പ് കറിവേപ്പില, എന്നിവ അരച്ചെടുക്കുക. കപ്പയുടെ വെള്ളം കളഞ്ഞ് തേങ്ങയുടെ കൂട്ട് ചേർത്ത് രണ്ട് മിനിറ്റ് വേവിക്കുക.

3) ചെറിയ ഉള്ളി, ചുവന്നമുളക് അരിയുക.

4) ചട്ടിയിലേക്ക് എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ചെറിയഉള്ളി അരിഞ്ഞത്, ചുവന്നമുളക്, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. കപ്പത്തൊലിയുടെ കൂട്ട് ഇടുക.നന്നായി ഇളക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ കപ്പത്തൊലി തോരൻ തയാറായി.

Leave a Reply

Your email address will not be published. Required fields are marked *