ചക്കക്കുരു ചമ്മന്തി

ആവശ്യമായ ചേരുവകൾ

ചക്കക്കുരു
തേങ്ങ -അര മുറി
ചുവന്നമുളക്- 8
ചെറിയ ഉള്ളി- 8
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) ചക്കക്കുരു രണ്ടായി കഷണങ്ങളാക്കി വറുത്തെടുക്കുക. തൊലി കളഞ്ഞ് മാറ്റിവയ്ക്കുക.

2) തേങ്ങ ചിരകിയത്, ചുവന്ന മുളക്, ഉപ്പ്, ചക്കക്കുരു, ഉള്ളി എന്നിവ അരച്ചെടുക്കുക. പാത്രത്തിലേക്ക് മാറ്റുക.

സ്വാദിഷ്ടമായ ചമ്മന്തി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *