ഗോതമ്പുദോശ ഇങ്ങനെ ഉണ്ടാക്കിയിട്ടുണ്ടോ? ശർക്കരയും തേങ്ങയും ഉള്ളിൽ വെച്ച്

ആവശ്യമായ ചേരുവകൾ

ഗോതമ്പുപൊടി-5കപ്പ്
തേങ്ങ-1
ശർക്കര -കാൽക്കിലോ
ജീരകം -രണ്ട് ടേബിൾസ്പൂൺ
ഏലക്ക -ആറെണ്ണം
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) ഒരു പാത്രത്തിലേക്ക് ഗോതമ്പുപൊടി ഇടുക. ഏലക്കായയും ജീരകവും ചതച്ച് ചേർക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കുക.

2) തേങ്ങ ചിരകിയതും ശർക്കര പൊടിച്ചതും നന്നായി യോജിപ്പിക്കുക

3) ദോശ കല്ല് ചൂടാകുമ്പോൾ എണ്ണ തടവി കൊടുക്കുക. ദോശ മാവ് കോരി വട്ടത്തിൽ പരത്തുക. ഒരു വശം വേവുമ്പോൾ ദോശ മറിച്ചിടുക. വീണ്ടും തിരിച്ചു വിടുക. ദോശയുടെ നടു വശത്തേക്ക് ശർക്കര തേങ്ങയുടെ കൂട്ട് ചേർത്ത് ഒരു വശത്തേക്ക് മടക്കി വയ്ക്കുക. കല്ലിൽ നിന്നും എടുക്കുക.
സ്വാദിഷ്ടമായ അട തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *