തേങ്ങ വറുത്തരച്ച ഉരുള കിഴങ്ങ് കറി

1.ഉരുളക്കിഴങ്ങ്: 4,5 എണ്ണം
2.ചെറിയുള്ളി:10 ,15 എണ്ണം
3.പച്ചമുളക് :2 ,3എണ്ണം
4.തേങ്ങ ചിരകിയത് :1കപ്പ്
5.വെളിച്ചെണ്ണ :7 ടേബിൾ സ്പൂൺ
6.മുളകുപൊടി :2 ടേബിൾസ്പൂൺ
7.മല്ലിപ്പൊടി :2 ടേബിൾസ്പൂൺ
8.കടുക് :1 ടേബിൾസ്പൂൺ
9.വറ്റൽ മുളക് :2 എണ്ണം
10.കറിവേപ്പില :2 തണ്ട്
11. ജീരകം: 1 ടേബിൾ സ്പൂൺ
12. കറുകപട്ട :ചെറിയ കഷ്ണം
13. വെള്ളം: 1കപ്പ്
14.ഉപ്പ് :ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1.ഉരുളക്കിഴങ്ങ് ,ചെറിയുളളി തൊലി കളഞ്ഞ് നന്നായി കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക
2.ചെറിയുള്ളി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കുക
3 .ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കിയശേഷം തേങ്ങ ചിരകിയത് വെളിച്ചെണ്ണയും ചേർത്ത് വറുത്തെടുക്കുക
4.വറുത്ത തേങ്ങ ,ജീരകം ,കറുകപട്ട എന്നിവ നന്നായി അരച്ചെടുത്ത് മസാല തയ്യാറാക്കുക
5.ചട്ടി അടുപ്പത്തു വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയശേഷം കടുക് പൊട്ടിക്കുക
6.ചെറിയുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചെടുക്കുക
7.അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും പച്ച മുളകും ചെറിയുള്ളിയും ചേർക്കുക
8.മുളകുപൊടിയും മല്ലിപ്പൊടിയും വെള്ളവും ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക
9.വെന്തുകഴിയുമ്പോൾ അരച്ചു വച്ചിരിക്കുന്ന മസാല ചേർത്ത് ഇളക്കി എടുക്കുക
10.കറി വെന്തു കഴിയുമ്പോൾ കുറച്ചു ഉരുളക്കിഴങ്ങ് ഉടച്ചു ചേർത്ത് നന്നായി ഇളക്കി വാങ്ങി വയ്ക്കുക
സ്വാദിഷ്ടമായ തേങ്ങ വറുത്തരച്ച ഉരുളക്കിഴങ്ങ് കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *