ചക്ക കൊത്തിയരിഞ്ഞ തോരൻ

1.ചക്ക: 1 എണ്ണം
2.കാന്താരിമുളക് :10, 15 എണ്ണം
3.തേങ്ങ ചിരകിയത്: 1കപ്പ്
4.മഞ്ഞൾ പൊടി: 1 ടേബിൾ സ്പൂൺ
5.ജീരകം: 1 ടേബിൾ സ്പൂൺ
6.കറിവേപ്പില: 3തണ്ട്
7.ചെറിയുള്ളി:5, 6 എണ്ണം
8. വെളുത്തുളി: 6 ഇതൾ
9.അരി: 2 ടേബിൾ സ്പൂൺ
10.വെളിച്ചെണ്ണ: 3 ടേബിൾ സ്പൂൺ
11. വറ്റൽമുളക് :2, 3 എണ്ണം
12. കടുക്: 1 ടേബിൾ സ്പൂൺ
13വെള്ളം: അര കപ്പ്
14.ഉപ്പ് :ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. മൂക്കാത്ത ചക്കയുടെ തൊലികളഞ്ഞ് കൊത്തിയരിഞ്ഞെടുക്കക
2. തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി കാന്താരിമുളക് ,വെളുത്തുള്ളി, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് അരപ്പ് തയ്യാക്കുക
3. ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
4. ശേഷം അരിയും ചേർത്ത് വറുത്തെടുക്കുക
5. വറ്റൽമുളക്, കറിവേപ്പില ചെറിയുള്ളിയും ചേർത്ത് മൂപ്പിച്ച് എടുക്കുക
6. കൊത്തിയരിഞ്ഞ ചക്കയും ചേർത്ത് നന്നായി ഇളക്കുക
7.അരപ്പും ഒരു ഗ്ലാസ് വെള്ളവും ,ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നയി ഇളക്കിക്കൊടുത്ത് മൂടി വെച്ച് വേവിക്കുക
സ്വാദിഷ്ടമായ ചക്ക കൊത്തിയരിഞ്ഞ തോരൻ തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *