വളരെ പെട്ടന്ന് ചക്കപ്പഴം കൊണ്ട് കുമ്പിളപ്പം

ആവശ്യമുള്ള ചേരുവകൾ

കുമ്പിളില
തേങ്ങ ചിരകിയത് -ആവശ്യത്തിന്
ഗോതമ്പുപൊടി -ഒരുകിലോ
ഏലയ്ക്ക -നാലെണ്ണം
ജീരകം
ശർക്കര -ആവശ്യത്തിന്
ചക്കപ്പഴം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1.ഇഡലിത്തട്ടിൽ വെള്ളമൊഴിച്ചു അടുപ്പിൽ വക്കുക

2.ഏലയ്ക്കയും ജീരകവും ചതച്ചു ഗോതമ്പുമാവിലേക്ക് ഇടുക. അതിന്റെ കൂടെ തേങ്ങയും ആവശ്യത്തിന് ശർക്കരയും ഇടുക. അതിലേക്ക്
ചക്കപ്പഴം അരിഞ്ഞിട്ട് വെള്ളവും ചേർത്ത് നല്ലപോലെ കുഴക്കുക
3.കുമ്പിളില കുമ്പിൾ പോലെയാക്കി അതിലേക്ക് കുഴച്ചുവച്ച മാവിട്ട് കോട്ടുക. മാവ് തീരുന്നിടം വരെ കോട്ടുക.
4. ഇഡലിതട്ടിൽ വെള്ളം തിളക്കുമ്പോൾ കുമ്പിൾ ഓരോന്നായി വച്ച് ആവിയിൽ വേവിച്ചെടുക്കുക
സ്വാദിഷ്ടമായ നാടൻ കുമ്പിളപ്പം തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *